ന്യൂദല്‍ഹി-രാജ്യത്ത് പുതുതായി 9195 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. 24 മണിക്കൂറിനിടെ 302 പേര്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തു.
ഒറ്റ ദിവസം കോവിഡ് കേസുകളില്‍ 45 ശതമാനമാണ് വര്‍ധന. കഴിഞ്ഞ ദിവസം 6358 കോവിഡ് കേസുകളും 293 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
വിവിധ സംസ്ഥാനങ്ങളിലായി 77,002 ആക്ടീവ് കോവിഡ് കേസുകളാണ് നിലവിലുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 781 ഒമിക്രോണ്‍ ബാധയാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.