Sorry, you need to enable JavaScript to visit this website.

പറക്കുന്നതിനിടെ ഐസ് കട്ട വന്നിടിച്ച് വിമാനത്തിന്റെ മുന്‍ചില്ല് പൊട്ടി; യാത്രക്കാര്‍ രക്ഷപ്പെട്ടു

ലണ്ടന്‍- 35,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന ബ്രിട്ടീഷ് എയര്‍ വിമാനത്തിന്റെ മുന്‍ ചില്ല് ഐസ് കട്ട ഇടിച്ചു തകര്‍ന്നു. ഈ വിമാനത്തേക്കാള്‍ 1000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന മറ്റൊരു വിമാനത്തില്‍ നിന്ന് വീണ ഐസ് കട്ടയാണ് മുന്‍ചില്ലില്‍ വന്നിടിച്ചത്. ശക്തമായ ഇടിയില്‍ ചില്ലില്‍ വലി വിള്ളലുകള്‍ വീണു. 200 വിനോദയാത്രക്കാരുമായി പറക്കുകയായിരുന്നു വിമാനം അപകടത്തെ തുടര്‍ന്ന് സുരക്ഷിതമായി കോസ്റ്റ റിക്കയിലെ സാന്‍ ജോസ് വിമാനത്താവളത്തില്‍ ഇറക്കി. ലണ്ടനില്‍ നിന്ന് പറന്നുയര്‍ന്നതായിരുന്നു വിമാനം. ക്രിസ്മസ് ദിനത്തിലാണ് സംഭവം. 

വിമാനത്തിന്റെ രണ്ട് ഇഞ്ച് കനമുള്ള വിന്‍ഡ്ഷീല്‍ഡിലാണ് വിള്ളല്‍ വീണത്. വെടിയുണ്ടയെ പ്രതിരോധിക്കാന്‍ തക്കശേഷിയില്‍ ഏതു ശക്തിയിലുള്ള പ്രഹരത്തേയും പ്രതിരോധിക്കാന്‍ വിമാനത്തിന്റെ വിന്‍ഡ്ഷീല്‍ഡ് കഴിയുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. എന്നാല്‍ ഐസ് കട്ട വന്നിടിച്ച് ഈ ചില്ലില്‍ വലിയ വിള്ളല്‍ വീണു. വളരെ അപൂര്‍വമായെ ഇങ്ങനെ സംഭവിക്കാറുള്ളൂ എന്നാണ് പറയപ്പെടുന്നത്. അപകടത്തെ തുടര്‍ന്ന് വിമാനം സാന്‍ ജോസില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു.
 

Latest News