പത്തനംതിട്ട- കുലശേഖരപതിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കുലശേഖരപതി അലങ്കാരത്ത് പരേതനായ അഹമ്മദിന്റെ മകൻ റഹമത്തുള്ള (സഞ്ജു - 43)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം അഞ്ചോടെ അറബിക് കോളജ് റോഡിൽ ഷെഡിനുള്ളിലാണ് മൃതദേഹം കണ്ടത്. കഴുത്തിൽ മുറിവേറ്റ നിലയിലാണ്. കൊലപാതകമാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്.
മൃതദേഹം കണ്ട ഷെഡിൽ രാത്രികാലങ്ങളിൽ ചിലർ ഒത്തുകൂടി മദ്യപിക്കുന്നത് പതിവായിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവമെന്ന് കരുതുന്നു. സ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെയടക്കം കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തുവരികയാണ്. പരിസരത്തെ ഹോട്ടലിലെ ജോലിക്കാരാണ് ബംഗാളിൽ നിന്നുള്ള തൊഴിലാളികൾ.