Sorry, you need to enable JavaScript to visit this website.

സിദ്ദീഖ് കാപ്പനെ കുടുക്കിയത് മനോരമ ലേഖകൻ, യു.പി പോലീസിന്റെ കുറ്റപത്രം പുറത്ത്

ന്യൂദൽഹി- യു.പി പോലീസ് ജയിലിൽ അടച്ച മലയാളി മാധ്യമ പ്രവർത്തകനും കേരള പത്രപ്രവർത്തക യൂണിയൻ ദൽഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ യു.എ.പി.എ ചുമത്തി ജയിലിലടപ്പിച്ചതിന് പിന്നിൽ പ്രവർത്തിച്ചത് മലയാള മനോരമ ലേഖകനും ഓർഗനൈസർ അസോഷ്യേറ്റ് എഡിറ്ററുമാണെന്ന ആരോപണം ശരിവെച്ച് യു.പി പോലീസിന്റെ കുറ്റപത്രം. സിദ്ദീഖ് കാപ്പൻ ദൽഹിയിൽ നിന്ന് യു.പിയിലെ ഹാഥ്‌റസിലേക്ക് പുറപ്പെട്ടത് മുതൽ നിരീക്ഷിച്ചാണ് മഥുര ടോൾപ്ലാസയിൽ വച്ച് പോലിസ് അറസ്റ്റ് ചെയ്തത്. മനോരമയുടെ ദൽഹി ലേഖകനായിരുന്ന ബിനു വിജയൻ ആർ.എസ്.എസിന്റെ മുഖ പത്രമായ ഓർഗനൈസറിന്റെ അസോഷ്യേറ്റ് എഡിറ്റർ ജി ശ്രീദത്തന് അയച്ച ഇ മെയിൽ സന്ദേശം യു.പി എ.ടി.എസ് സിദ്ദീഖ് കാപ്പനെതിരേയുള്ള ചാർജ്ജ് ഷീറ്റിൽ ഉൾപ്പെടുത്തി. 2020 നവംബർ 23 ന് ആണ് ബിനു വിജയൻ ഇ-മെയിൽ അയക്കുന്നത്. സി.എ.എ വിരുദ്ധപ്രക്ഷോഭം, ജാമിഅ മില്ലിയ വിദ്യാർഥി പ്രക്ഷാഭം എന്നീ സംഭവങ്ങളിൽ മത വികാരം ഇളക്കിവിടുന്ന തരത്തിൽ സിദ്ദീഖ് കാപ്പൻ വാർത്തകൾ നൽകിയെന്നും ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നിവയുടെ ലേഖകരെ അത്തരം വാർത്തകൾ നൽകാൻ പ്രേരിപ്പിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്. പത്രപ്രവർത്തക യൂണിയൻ ദൽഹി ഘടകത്തിന്റെ 25 ലക്ഷം സെക്രട്ടറിയായ സിദ്ധീഖ് കാപ്പൻ തിരിമറി നടത്തി എന്ന വാദവും മനോരമ ലേഖകൻ ബിനു വിജയൻ ഉന്നയിച്ചതായി കുറ്റപത്രത്തിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബിനു വിജയൻ നേരത്തെ നൽകിയ കേസ് ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ പെൻഡിംഗ് എന്നാണ് കുറ്റപത്രത്തിൽ ഈ കേസിനെ പരാമർശിക്കുന്നത്.
 

Latest News