അവര്‍ക്ക് വോട്ട് കിട്ടില്ല, മഥുരയെ കലക്കാന്‍ ശ്രമം, അതിന് അനുവദിക്കരുത്; ബിജെപിക്കെതിരെ കര്‍ഷക നേതാവിന്റെ ഒളിയമ്പ്

മഥുര- ബിജെപിക്കും സംഘപരിവാറിനുമെതിരെ ഒളിയമ്പുമായി കര്‍ഷക നേതാവും ഭാരതീയ കിസാന്‍ യൂനിയന്‍ വക്താവുമായ രാകേഷ് ടികായത്ത്. 'അവര്‍ക്ക് വോട്ട് കിട്ടാന്‍ പോകുന്നില്ല. അതുകൊണ്ട് അവര്‍ ഈ തീര്‍ത്ഥാടന നഗരത്തിലെ സമാധാന അന്തരീക്ഷവും സാധാരണ ജീവിതവും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. മഥുരയെ മുസഫര്‍നഗര്‍ പോലെ ആക്കാനുള്ള ശ്രമം പരാജയപ്പെടുത്തുക- ടികായത്ത് പറഞ്ഞു. ഇതിനു പിന്നില്‍ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഒരു പാര്‍ട്ടിയുടേയും പേര് പരാമര്‍ശിച്ചില്ല. അവരുടെ കെണിയില്‍പ്പെടരുതെന്നും പെട്ടുപോയാല്‍ കൂടുതല്‍ പേര്‍ തൊഴില്‍രഹിതരായി മാറുമെന്നും മഥുരയില്‍ കലാപം ഉണ്ടായാല്‍ തൊഴിലവസരങ്ങളെ അത് ബാധിക്കുമെന്നും കര്‍ഷക നേതാവ് മുന്നറിയിപ്പു നല്‍കി.

Latest News