Sorry, you need to enable JavaScript to visit this website.

കരുനാഗപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കൊല്ലം- കരുനാഗപള്ളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തീ ഉയരുന്നത് കണ്ട് വണ്ടി നിർത്തി ഇറങ്ങിയോടിയതിനാൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രിക്കാരായ ബിബിനും ദിവ്യയുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കരുനാഗപ്പള്ളിക്ക് പടിഞ്ഞാറ് ശ്രായിക്കാടായിരുന്നു സംഭവം. വാഹനം ഓടുന്നതിനിടെ, കാറിന്റെ മുൻവശത്ത് നിന്ന് തീ ഉയരുന്നത് ബിബിനാണ് ആദ്യം കണ്ടത്.

തുടർന്ന് വാഹനം റോഡരികിലേക്ക് നിർത്തി, ഇരുവരും ചാടി ഇറങ്ങുകയായിരുന്നു. കാർ പൂർണമായി കത്തിനശിച്ചു. കരുനാഗപ്പള്ളിയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

ഷോർട്ട് സർക്യൂട്ടാണ് തീ ഉയരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊല്ലത്ത് അടുത്തിടെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ അഞ്ചലിലും സമാനമായ സംഭവം നടന്നിരുന്നു.

Latest News