ലണ്ടന്‍- പഞ്ചാബിലെ ജാലിയന്‍വാല ബാഗില്‍ 1919ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പ്രതികാരമായി ബ്രിട്ടീഷ് രാജ്ഞി എലിസബത്തിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇന്ത്യന്‍ സിഖ് വംശജനെതിരെ അന്വേഷണം ആരംഭിച്ചു. ഇന്ത്യന്‍ സിഖ് ആണെന്നു സ്വയം പരിചയപ്പെടുത്തി ഒരു വില്ലുമായാണ് മുഖംമൂടി ധരിച്ച ഇദ്ദേഹം വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. രാജ്ഞിയുടെ വിന്‍ഡ്‌സര്‍ കാസിലില്‍ വില്ലുമായി അതിക്രമിച്ചു കയറയാന്‍ ശ്രമിച്ച കൗമാരക്കാരനെ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വില്ലുമായി ഒരാള്‍ വിഡിയോയില്‍ വധഭീഷണി മുഴക്കിയത്. സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ആണ് സംഭവം അന്വേഷിക്കുന്നത്. സമൂഹ മാധ്യമമായ സ്‌നാപ്ചാറ്റിലാണ് വിഡിയോ വന്നത്. ഇന്ത്യന്‍ സിഖ് ആയ ജസ്വന്ത് സിങ് ചയ്ല്‍ ആണ് താനെന്ന് വിഡിയോയിലുള്ള വ്യക്തി പരിചയപ്പെടുത്തുന്നുണ്ട്.
അതിനിടെ വിന്‍ഡ്‌സര്‍ കാസിലില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച് പിടിയിലായത് 19കാരന് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു.