അബുദാബി- എ.സി നന്നാക്കുന്നതിനിടെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന മലയാളി അബുദാബിയില്‍ മരിച്ചു. മലപ്പുറം തിരൂര്‍ കടുങ്ങാത്തുണ്ട് മയ്യരിച്ചിറ കോറാടന്‍ സൈതലവി (48) ആണ് മരിച്ചത്. അബുദാബി പവര്‍ സ്റ്റേഷനില്‍ ജോലിക്കാരനായിരുന്നു. പരേതനായ കോറാടന്‍ മുഹമ്മദ് കുട്ടിയുടെയും നഫീസയുടെയും മകനാണ്. ഭാര്യ: ഷംസിയ. മക്കള്‍: മക്കള്‍ മുഹമ്മദ് സലീക്ക്, ഫസ്ന, ഷാനു.