Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തലശേരി കോഴികളുടെ സംരക്ഷണം: വെറ്ററിനറി സർവകലാശാലയ്ക്ക് ദേശീയ പുരസ്‌കാരം

തലശേരി കോഴി

കൽപറ്റ-കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിലെ എ.ഐ.സി.ആർ.പി കോഴി പ്രജനന ഗവേഷണ കേന്ദ്രത്തിന്  2021ലെ ദേശീയ ബ്രീഡ് കൺസർവേഷൻ അവാർഡ് ലഭിച്ചു.  രാജ്യത്തെ തദ്ദേശീയ ജനുസുകളെ ശാസ്ത്രീയമായി സംരക്ഷിക്കുകയും ഗവേഷണങ്ങൾ നടത്തുകയും ചെയ്യുന്ന മികച്ച സ്ഥാപനത്തിനു എൻ.ബി.എ.ജി.ആർ ഏർപ്പെടുത്തിയതാണ് പുരസ്‌കാരം. കേരളത്തിലെ ഏക തദ്ദേശീയ കോഴി ജനുസായ തലശേരി കോഴികളുടെ സംരക്ഷണ-ഗവേഷണ പ്രവർത്തനങ്ങളാണ് എ.ഐ.സി.ആർ.പി ഗവേഷണ കേന്ദ്രത്തെ പുരസ്‌കാരത്തിന് അർഹമാക്കിയത്. സംസ്ഥാനത്ത് തലശേരി കോഴികളുടെ ജനിതക ശേഖരമുള്ളത് ഇവിടെയാണ്. ശാസ്ത്രീയ ജനിതക നിർധാരണത്തിന്റെ ഫലമായി എ.ഐ.സി.ആർ.പി ഗവേഷണ കേന്ദ്രത്തിലെ തലശേരി കോഴികൾ  നാലര മാസം പ്രായമെത്തുമ്പോൾ  മുട്ടയുത്പപാദനം ആരംഭിക്കുന്നുണ്ട്. വർഷം ശരാശരി 170 മുട്ടകളാണ്  ഉത്പാദിപ്പിക്കുന്നത്. 
തലശേരി കോഴികളുടെ സംരക്ഷണത്തിനൊപ്പം ജീൻ സീക്വൻസിംഗ് സങ്കേതങ്ങൾ ഉപയോഗിച്ച് ജനിതക സവിശേഷതകൾ തിരിച്ചറിയുന്നതിനുള്ള ഗവേഷണ പദ്ധതി ആരംഭിച്ചതും പുരസ്‌കാര നിർണയത്തിൽ പരിഗണിച്ചു. സർവ്വകലാശാലയിലെ ഗവേഷകരായ ഡോ.പി.അനിത, ഡോ.ബിനോജ് ചാക്കോ, ഡോ.ബീന സി. ജോസഫ്, ഡോ.ശങ്കരലിംഗം, ഡോ.സി.എസ്. സുജ, ഡോ.എസ്.ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുരസ്‌കാരത്തിനു അർഹമായ ഗവേഷണ പ്രവർത്തനങ്ങൾ. 

Latest News