ലണ്ടന്‍- കോവിഡ് കേസുകളുടെ വര്‍ധനവ് ജീവനക്കാരുടെ കുറവിന് കാരണമാകുന്നതിനാല്‍ ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയത് പതിനായിരക്കണക്കിന് വിമാന യാത്രക്കാരെ വലച്ചു.
ഫ്‌ളൈറ്റ്അവെയര്‍ ഡാറ്റ ട്രാക്കിംഗ് വെബ്സൈറ്റ് അനുസരിച്ച് വെള്ളിയാഴ്ച മുതല്‍ ക്രിസ്മസ് വാരാന്ത്യത്തില്‍ 7,000-ലധികം ഫ്‌ളൈറ്റുകള്‍ ഇപ്പോള്‍ റദ്ദാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയതായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചൈനീസ്, യു.എസ് എയര്‍ലൈനുകളയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്.
ജീവനക്കാര്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പല സര്‍വീസുകളും റദ്ദാക്കിയതെന്ന് കമ്പനികള്‍ പറയുന്നു. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ജീവനക്കാരെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ.