മലപ്പുറം- മുൻ പ്രവാസിയും കീഴുപറമ്പിലെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ നിറ സാന്നിദ്ധ്യവുമായിരുന്ന കെ.സി. ഹിഫ്സുറഹിമാൻ (50) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. ജിദ്ദ കെ.എം.സി.സിയുടെ സജീവ പ്രവർത്തകനും ഏറനാട് മണ്ഡലം കെ.എം.സി.സി പ്രസിഡൻറുമായിരുന്നു. കീഴുപറമ്പ് പഞ്ചായത്ത് മുസ്്ലിം ലീഗ് പ്രവർത്തക സമിതി അംഗം, കീഴുപറമ്പ് പാലിയേറ്റീവ് കെയർ സെക്രട്ടറി, ഇഒ മുഹമ്മദ് കോയ കൾച്ചറൽ ക്ലബ്ബ് സെക്രട്ടറി, കീഴുപറമ്പ് ലിവാഉൽ ഹുദാ യതീംഖാന ജി.സി.സി. കമ്മിറ്റി അംഗം, കീഴുപറമ്പ് ലേബർ കോൺട്രാക്റ്റ് സൊസൈറ്റി സെക്രട്ടരി, ജി.എൽ.പി. സ്കൂൾ കീഴുപറമ്പ് പി.ടി.എ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മുൻ കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറും പഞ്ചായത്ത് മുസ്്ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടരിയുമായ കെ.സി.എ. ശുക്കൂർ സഹോദരനാണ്.
ഭാര്യ ഷബ്ന അരിമ്പ്ര. മക്കൾ: മുഹമ്മദ് മിഷാൽ, നിഹാൽ, മെഹസ്. പിതാവ്: കെ.സി.മൊയ്തീൻ, മാതാവ്: ആമിന.സി.പി