മുംബൈ- ബോളിവുഡ് താരം സൽമാൻ ഖാന് പാമ്പ് കടിയേറ്റു. 56ാം പിറന്നാൾ ആഘോഷിക്കാനായി പനവേൽ ഫാം ഹൗസിൽ എത്തിയതായിരുന്നു സൽമാൻ ഖാൻ. പുലർച്ചെ 3:30 ഓടു കൂടിയായിരുന്നു പാമ്പ് കടിയേറ്റത്. എന്നാൽ വിഷമില്ലാത്ത പാമ്പായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. പാമ്പ് കടിയേറ്റ ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഡിസ്ചാർജ് ചെയ്ത സൽമാൻ വീട്ടിൽ വിശ്രമത്തിലാണ്.
സാധാരണ തന്റെ പിറന്നാൾ ആഘോഷിക്കാൻ എല്ലാ വർഷവും സൽമാൻ പനവേൽ ഫാം ഹൗസിൽ ആണ് എത്തിയിരുന്നത്. പതിവ് പോലെ
ഇത്തവണയും ബന്ധുക്കളേയും സുഹൃത്തുക്കളേയും കൂട്ടി പിറന്നാളാഘോഷത്തിന് എത്തിയപ്പോഴായിരുന്നു പാമ്പ് കടിയേറ്റത്.