Sorry, you need to enable JavaScript to visit this website.

അഫ്‌സപ പിൻവലിച്ചേക്കും, പാനൽ യോഗം ചേരുന്നു

കൊഹിമ- സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്‌സപ നിയമം റദ്ദാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ പ്രത്യേക സമിതി യോഗം ചേരുന്നു. നാഗാലാന്റ് മുഖ്യമന്ത്രി നൈഫ്യൂ റിയോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ആഭ്യന്തര മന്ത്രി അമിത് ഷാ, അസം മുഖ്യമന്ത്രി എന്നിവരും യോഗത്തിൽ പങ്കെടുക്കും. ഈ മാസത്തിന്റെ തുടക്കത്തിൽ സൈനികരുടെ വെടിയേറ്റ് 14 ഗ്രാമീണർ കൊല്ലപ്പെട്ടതോടെയാണ് അഫ്‌സപ നിയമം  പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ച് ശക്തമായ പ്രക്ഷോഭം അസമിലും നാഗാലന്റിലും നടന്നത്. കഴിഞ്ഞ ദിവസം നിയമം പിൻവലിക്കണമെന്ന് നാഗാലാന്റ് അസംബ്ലിയും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു.
 

Latest News