ജോഹനസ്ബര്‍ഗ്- ദക്ഷിണാഫ്രിക്കയില്‍ വര്‍ണ വിവേചനത്തിനെതിരെ പോരാട്ടം നയിച്ച് സമാധാന നൊബേല്‍ സമ്മാനം വരെ നേടിയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആര്‍ച്ച്ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു. 90 വയസ്സായിരുന്നു. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറില്‍ രമഫോസയാണ് മരണ വിവരം പുറത്തു വിട്ടത്.