ഫ്രഞ്ച്ഗയാന- ലോകത്തെ ഏറ്റവും വലിയ ടെലിസ്‌കോപ്പായ ജെയിംസ് വെബ് വിക്ഷേപണം വിജയം. ഫ്രഞ്ച് ഗയാനയില്‍നിന്ന് അരിയാനെ 5 റോക്കറ്റ് ഉപയോഗിച്ച് ഇന്ത്യന്‍ സമയം 5.50നായിരുന്നു വിക്ഷേപണം.
പ്രപഞ്ചം രൂപപ്പെട്ടതിനെ കുറിച്ചുള്ള വിശദമായ പഠനത്തിനായാണ് ജെയിംസ് വെബ് ടെലിസ്‌കോപ്പ് യാത്ര തിരിച്ചത്. ഭ്രമണപഥത്തിലെത്താന്‍ ആറുമാസം വേണ്ടിവരും. മുപ്പത് വര്‍ഷം കൊണ്ടാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. 75000 കോടി ചെലവായ ദൗത്യം നാസ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, സി.എസ്.എ, കനേഡിയന്‍ സ്‌പേസ് ഏജന്‍സി എന്നിവ ചേര്‍ന്നാണ് യാഥാര്‍ഥ്യമാക്കിയത്.
ഈ പ്രപഞ്ചം അതിന്റെ ശൈശവ ദശയില്‍ എങ്ങനെയായിരുന്നു, ആദ്യ നക്ഷത്ര സമൂഹങ്ങളും ഗ്രഹങ്ങളുമൊക്കെ എങ്ങനെയായിരുന്നു തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഈ ദൗത്യത്തോടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.