ന്യൂദൽഹി- ഇന്ത്യയിൽ പതിനഞ്ച് വയസിന് മുകളിലുള്ളവർക്കും കോവിഡ് വാക്‌സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനുവരി മൂന്നു മുതലാണ് പദ്ധതിക്ക് തുടക്കമാകുക. നിലവിൽ 18 വയസിന് മുകളിലുള്ളവർക്കാണ് കോവിഡ് വാക്‌സിൻ നൽകുന്നത്.
ഒമിക്രോൺ വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തോട് നടത്തിയ പ്രസംഗത്തിലാണ് മോഡി ഇക്കാര്യം പറഞ്ഞത്. ജാഗ്രത പാലിക്കേണ്ട സമയമാണെന്നും മോഡി ആവശ്യപ്പെട്ടു. ഏത് അവസ്ഥയും നേരിടാൻ രാജ്യം സജ്ജമാണ്. മുതിർന്നവരിൽ 61 ശതമാനം പേരും വാക്‌സിനെടുത്തു. 18 ലക്ഷം ഐസൊലേഷൻ ബെഡുകറ്# രാജ്യത്തുടനീളം സജ്ജമാണ്. രോഗത്തിന്റെ ഏത് അവസ്ഥയും നേരിടാൻ ഇന്ത്യക്ക് കഴിയും. അതേസമയം, രോഗത്തിന്റെ വ്യാപനത്തിൽ ശ്രദ്ധവേണമെന്നും മോഡി ആവശ്യപ്പെട്ടു. ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർ ജാഗ്രത കൈവിടരുത്. അർഹതയുള്ള 90 ശതമാനം പേരും വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചു. കരുതലും ജാഗ്രതയും വർധിപ്പിക്കേണ്ട സമയമാണെന്നും മോഡി ഉണർത്തി.