അലഹബാദ്- കോവിഡിന്റ രണ്ടാം തരംഗത്തില്‍ പുണ്യ നദിയെന്ന് വിശേഷിപ്പിക്കുന്ന ഗംഗയില്‍ വലിച്ചെറിഞ്ഞത് നിരവധി ശവ ശരീരങ്ങള്‍. നദിയില്‍ മരണം സംഭവിക്കപ്പെട്ട ആളുകളുടെ മൃതദേഹങ്ങള്‍ പൊങ്ങിക്കിടന്നതായാണ് കണ്ടത്. സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ ബിബേക് ഡിബ്രോയ് പ്രകാശനം ചെയ്ത പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
'പൊങ്ങിക്കിടക്കുന്ന ശവങ്ങള്‍: എ റിവര്‍ ഡിഫൈല്‍ഡ്' എന്നാണ് പുസ്തകത്തിന്റെ പേര്.നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗയുടെ ഡയറക്ടര്‍ ജനറലും നമാമി ഗംഗയുടെ തലവനുമായ രാജീവ് രഞ്ജന്‍ മിശ്രയും എന്‍എംസിജിയില്‍ പ്രവര്‍ത്തിച്ച ഐഡിഎഎസ് ഓഫീസര്‍ പുസ്‌കല്‍ ഉപാധ്യായും ചേര്‍ന്നാണ് ഈ പുസ്തകം രചിച്ചത് ഇവരുവരും ചേര്‍ന്ന് രചിച്ച ഈ പുസ്തകത്തില്‍ ഗംഗയില്‍ മഹാമാരി സൃഷ്ടിച്ച ആഘാതത്തെ കുറിച്ചുളള വിവരണം നല്‍കുന്നു. കൂടാതെ നദിയെ 'രക്ഷിക്കാന്‍' അഞ്ച് വര്‍ഷത്തെ തീവ്രമായ പ്രവര്‍ത്തനങ്ങള്‍ അപ്രത്യക്ഷമാകുമെന്ന് പ്രസ്താവിക്കുകയും ചെയ്യുന്നു. 1987 ബാച്ച് തെലങ്കാന കേഡര്‍ ഐ എ എസ് ഓഫീസറാണ് മിശ്ര. അഞ്ച് വര്‍ഷത്തിലേറെയായി എന്‍എംസിജിയില്‍ വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ച മിശ്ര 2021 ഡിസംബര്‍ 31ന് വിരമിക്കും.'കോവിഡ്19 മഹാമാരി കാരണം മരണങ്ങളുടെ എണ്ണം പെരുകുകയും ഇതോടെ, ഗംഗ മരിച്ചവര്‍ക്ക് എളുപ്പത്തില്‍ മാലിന്യം തള്ളാനുള്ള ഇടമായി മാറികയും ചെയ്തതായി,' പുസ്തകത്തില്‍ വ്യക്തമാക്കുന്നു. '300 ല്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഗംഗയില്‍ തള്ളിയിട്ടില്ലെന്നും ഇതില്‍ '1,000 ലധികം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല' എന്നും ജില്ലകള്‍ നല്‍കിയ ഡാറ്റ ഉദ്ധരിക്കുന്നു.