Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോഴിക്കോട് ഹോട്ടലുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികളുടെ ഡി.ജെ, പോലീസ് റെയ്ഡ്

കോഴിക്കോട് - ക്രിസ്മസിനോടനുബന്ധിച്ച് ഹോട്ടലുകൾ കേന്ദ്രീകരിച്ച് സ്‌കൂൾ-കോളജ് വിദ്യാർഥികൾ സംഘടിപ്പിച്ച ഡി.ജെ പാർട്ടിയിൽ പോലീസ് റെയ്ഡ്. നഗരത്തിലെ മൂന്ന് ഹോട്ടലുകളിലാണ് പോലീസ് റെയ്ഡ് നടത്തിയത്.ഡി.ജെ പാർട്ടികളുടെ മറവിൽ ലഹരി-മയക്കുമരുന്നുകൾ വ്യാപകമായി വിതരണം ചെയ്യുന്നുവെന്ന സംശയത്തെ തുടർന്നാണ് പോലീസ് പാർട്ടിക്കെത്തിയ വിദ്യാർഥികളെ തിരിച്ചയച്ചത്. വിദ്യാർഥികൾ പിരിവ് നടത്തിയാണ് പാർട്ടി സംഘടിപ്പിക്കുന്നതെങ്കിലും മയക്കുമരുന്ന് ലോബി ഇടപെടുന്നുണ്ടെന്നാണ് സിറ്റി പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയ വിവരം.
ഭക്ഷണവും മറ്റും സ്പോൺസർ ചെയ്തുകൊണ്ടാണ് ഈ ലോബിയുടെ ഇടപെടൽ. നേരത്തെ എറണാകുളം കേന്ദ്രീകരിച്ചായിരുന്നു ഇത്തരം പരിപാടികൾ നടന്നതെങ്കിലും ഈ വർഷമാണ് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വ്യാപകമായത്.  ഡി ജെ പാർട്ടികളോട് കൂടുതൽ തത്പരരായ വിദ്യാർഥികളെ ഉന്നം വെക്കുന്ന ലോബി വിദ്യാർഥികളെ തന്നെ മുൻ നിർത്തി പിന്നീട് പ്രത്യേക വാട്സാപ് ഗ്രൂപ്പ് നിർമിക്കുകയും അതു വഴി പല രീതിയിലായി വിദ്യാർഥികളെ ആകർഷിക്കുകയുമാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.. നഗരം കേന്ദ്രീകരിച്ച് ഈ തരത്തിൽ നടന്ന ചില നീക്കങ്ങളാണ് ഇന്നലെ തകർത്തതെന്നും പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ  പറഞ്ഞു. 

Latest News