കുറ്റ്യാടി- കുറ്റ്യാടി ചുരത്തിൽ ആറാം വളവിൽ ടെമ്പോ ട്രാവലർ കത്തി നശിച്ചു. ഇന്നുച്ചയ്ക്കാണ് സംഭവം. കൂരാച്ചുണ്ടിൽ നിന്നും വെള്ളമുണ്ടയിലെ ഒരു മരണ വീട്ടിലേക്ക് പോകുന്നവർ സഞ്ചരിച്ച വാഹനമാണ് കത്തിനശിച്ചത്. വാഹനത്തിനുള്ളിൽ 25 ഓളം യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കൊന്നുമില്ല. നാദാപുരം ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീയണച്ചു.