ലണ്ടന്‍- ബ്രിട്ടനില്‍ ഇതുവരെ കോവഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിച്ച് 14 പേരാണ് മരിച്ചെതന്ന് ജൂനിയര്‍ ആരോഗ്യ മന്ത്രി ഗില്ലിയന്‍ കീഗാന്‍ പറഞ്ഞു. 129 പേരാണ് നിലവില്‍ ഒമിക്രോണ്‍ ബാധിച്ച് ആശുപത്രിയിലുള്ളതെന്നും അവര്‍ പറഞ്ഞു.
രോഗബാധയെ കുറിച്ചുള്ള കണക്കുകള്‍ പരിശോധിച്ചശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ മടിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടില്‍ ക്രിസ്മസിനു മുമ്പ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം,സ്ഥിതിഗതികള്‍ ഗുരുതരമാകുകയാണെന്നും സര്‍ക്കാര്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.