മക്ക - ഉംറ നിര്‍വഹിക്കാനും വിശുദ്ധ ഹറമില്‍ നമസ്കാരം നിര്‍വഹിക്കാനും മസ്ജിദുന്നബവി സിയാറത്തിനും അനുവദിക്കുന്ന പെര്‍മിറ്റുകളുടെ സമങ്ങളില്‍ ഭേദഗതികള്‍ വരുത്താന്‍ സാധിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പെര്‍മിറ്റുകള്‍ റദ്ദാക്കി പുതിയ പെര്‍മിറ്റുകള്‍ നേടാവുന്നതാണ്. അനുവദിക്കപ്പെട്ട സമയത്തിന് നാലു മണിക്കൂര്‍ മുമ്പ് ഉംറ പെര്‍മിറ്റുകള്‍ ഇഅ്തമര്‍നാ ആപ്പ് വഴി റദ്ദാക്കി പുതിയ പെര്‍മിറ്റ് നേടാന്‍ സാധിക്കും.
വിശുദ്ധ ഹറമില്‍ നമസ്കാരത്തില്‍ പങ്കെടുക്കാനുള്ള പെര്‍മിറ്റ് അനുവദിക്കപ്പെട്ട സമയത്തിനു മുമ്പായി റദ്ദാക്കി പുതിയ പെര്‍മിറ്റ് നേടാന്‍ സാധിക്കും. റൗദ ശരീഫ് സിയാറത്തിനുള്ള പെര്‍മിറ്റ് അനുവദിക്കപ്പെട്ട സമയത്തിന് നാലു മണിക്കൂര്‍ മുമ്പ് ഇഅ്തമര്‍നാ ആപ്പ് വഴി റദ്ദാക്കാന്‍ കഴിയും. ആദ്യ പെര്‍മിറ്റിന്റെ കാലാവധി അവസാനിച്ച് 30 ദിവസത്തിനു ശേഷം സിയാറത്തിന് പുതിയ പെര്‍മിറ്റ് നേടാന്‍ സാധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അന്വേഷണത്തിന് മറുപടിയായി ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.