ബെംഗളുരു- കര്‍ണാടകയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷം കടുത്ത എതിര്‍പ്പ് ഉന്നയിച്ചതിനെ തുടര്‍ന്ന് വിവാദമായ മതപരിവര്‍ത്തനം തടയല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ബില്ല് മേശപ്പുറത്ത് വച്ചത്. നടപടിക്രമങ്ങള്‍ പ്രകാരം ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയതായി സ്പീക്കര്‍ അറിയിച്ചു. ബില്ലിന്‍മേല്‍ ബുധനാഴ്ച ചര്‍ച്ച നടക്കും. ബില്‍ മേശപ്പുറത്ത് അവതരിപ്പിച്ചയുടന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എംഎല്‍എ ബില്‍ കീറിയെറിഞ്ഞു. ബില്ലില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തി.