ആലപ്പുഴ- ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാകതവുമായി ബന്ധപ്പെട്ട് നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പിടിയില്‍. ബൈക്കുകളിലെ രക്തക്കറ കണ്ടെത്തിയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. നാല് പേര്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.
ആറ് ബൈക്കുകളിലായി 12 പേരെത്തിയാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടിരുനനു. ഞായറാഴ്ച രാവിലെ വീട്ടിലെത്തിയവര്‍ രഞ്ജിത്തിനെ കൊലപ്പെടുത്തിയത്.
എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.സ്. ഷാന്‍ വധിക്കപ്പെട്ടതിനു പിന്നാലെയാണ് ബി.ജെ.പി നേതാവ് രഞ്ജിത് വധിക്കപ്പെട്ടത്.