Sorry, you need to enable JavaScript to visit this website.

സാമൂഹിക മാധ്യമങ്ങളിലെ പ്രകോപന   പോസ്റ്റുകള്‍ നിരീക്ഷിക്കുന്നു-പോലീസ് മേധാവി 

ആലപ്പുഴ- ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം പ്രാഥമികഘട്ടത്തിലെന്ന് എഡിജിപി വിജയ് സാഖറെ. സാമൂഹിക മാധ്യമങ്ങളിലെ പ്രകോപനപരമായ പോസ്റ്റുകള്‍ നിരീക്ഷിക്കുന്നുണ്ട്. ഷാന്‍ വധത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും നിരവധി പേര്‍ കസ്റ്റഡിയിലാണെന്നും വിജയ് സാഖറെ പറഞ്ഞു. അന്വേഷണത്തില്‍ നല്ല പുരോഗതിയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാറായിട്ടില്ല. ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത ലഭിക്കാനുണ്ട്. പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം വിശദമായി അന്വേഷിക്കുണ്ട്. ശക്തമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയു. പ്രധാനമായും പ്രതികളെ കണ്ടെത്താനാണ് ശ്രദ്ധ നല്‍കുന്നതെന്നും സാഖറെ കൂട്ടിച്ചേര്‍ത്തു.
 

Latest News