ജലന്ദർ- ഭർത്താവിനു മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച ഭാര്യ ഉറങ്ങുന്നതിനിടെ ഭർത്താവിന്റെ ലൈംഗികാവയവം അരിഞ്ഞെടുത്ത് ക്ലോസറ്റിലെറിഞ്ഞു. ഗുരുതരാവസ്ഥയിലായ ഭർത്താവ് ആശുപത്രിയിൽ ജീവനോട് മല്ലിട്ടു കഴിയുകയാണെന്ന് പോലീസ് പറയുന്നു. പഞ്ചാബിലെ ജലന്ദറിൽ ജോഗീന്ദർ നഗറിലാണ് സംഭവം. സുഖ്‌വന്ത് കൗർ എന്ന സ്ത്രിക്കെതിരെ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് ഭർത്താവ് ആസാദ് സിങിനെ ഇവർ ആക്രമിച്ചത്. ഉറങ്ങുന്നതിനിടെ വടി കൊണ്ട് അടിച്ച് ബോധരഹിതനാക്കിയ ശേഷമാണ് ലൈംഗികാവയവം പ്രതി അരിഞ്ഞെടുത്തതെന്ന് പോലീസ് പറഞ്ഞു. അപകടകരമാം വിധം രക്തം വാർന്ന സിങിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലാണ്. സിംഗിന്റെ അച്ഛൻ നൽകിയ പരാതിയിൽ പൊലീസ് സുഖവന്ത് കൗറിനെതിരെ കേസെടുത്തു. ദമ്പതികൾക്ക് രണ്ടു മക്കളുണ്ട്.