Sorry, you need to enable JavaScript to visit this website.

ദല്‍ഹി ചീഫ് സെക്രട്ടറിക്ക് മര്‍ദനം; പോലീസ് ആപ് എം.എല്‍.എമാര്‍ക്ക് പിന്നാലെ 

ദല്‍ഹി മുഖ്യമന്ത്രി കെജ് രിവാളിനെതിരെ ബി.ജെ.പി നേതാവ് മനോജ് തിവാരിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച നടന്ന പ്രകടനം.

ന്യൂദല്‍ഹി- മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച് ദല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദിച്ച സംഭവത്തില്‍ ദല്‍ഹി പോലീസ് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമാനത്തുല്ലാ ഖാനെ തിരയുന്നു. ചീഫ് സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ പ്രകാശ് ജര്‍വാളിനെ ചൊവ്വാഴ്ച രാത്രി  പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.  ദിയോളിയിലെ വീട്ടില്‍ നിന്നാണ്  ജര്‍വാളിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ആം ആദ്മി എംഎല്‍എ അമാനത്തുല്ല ഖാനും ജര്‍വാളും അടക്കമുള്ളയാളുകളാണ് തന്നോട് മോശമായി പെരുമാറിയതെന്ന് ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. . ക്രിമിനല്‍ ഗുഢാലോചന, കൃത്യനിര്‍വഹണം തടയല്‍, വേദനിപ്പിക്കല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തിയാണ് ദല്‍ഹി പോലീസ് കേസെടുത്തത്. 

പ്രകാശ് ജര്‍വാള്‍


ജര്‍വാളും മറ്റൊരു എംഎല്‍എയായ അജയ് ദത്തും ചീഫ് സെക്രട്ടറി ജാതി അധിക്ഷേപം നടത്തിയെന്നാരോപിച്ച് പോലീസിനും ദേശീയ പട്ടിക ജാതി കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. ജര്‍വാളിനെ പിടികൂടിയത് കെട്ടിച്ചമച്ച പരാതിയിലാണെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. ഒരു തെളിവുമില്ലാതെയാണ് എംഎല്‍എയെ പിടികൂടിയിരിക്കുന്നത്. സെക്രട്ടേറിയറ്റില്‍ മന്ത്രിയെ അടിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ എന്തു കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല? മന്ത്രി പരാതി നല്‍കിയിട്ടുണ്ട്. സംഭവം വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളും തെളിവായുണ്ട്. എന്നിട്ടും എന്തുകൊണ്ട് അറസറ്റ് ചെയ്യുന്നില്ല?' പാര്‍ട്ടി വക്താവ് സൗരഭ് ഭരദ്വാജ് ചോദിക്കുന്നു. 


 

Latest News