Sorry, you need to enable JavaScript to visit this website.

ഫിലിപ്പൈന്‍സില്‍ ചുഴലിക്കാറ്റ്, 375 മരണം, വ്യാപക നാശനഷ്ടം

മനില- ഫിലിപ്പൈന്‍സില്‍ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റില്‍ 375 പേര്‍ മരിച്ചതായി പോലീസ് അറിയിച്ചു.
മണിക്കൂറില്‍ 195 കി.മീ വേഗത്തില്‍ വീശിയടിച്ച  സൂപ്പര്‍ ടൈഫൂണ്‍ റായ് രാജ്യത്തിന്റെ തെക്ക്-കിഴക്കന്‍ ദ്വീപുകളില്‍ ഏകദേശം 400,000 ആളുകളെയാണ് ബാധിച്ചത്.

കുറഞ്ഞത് 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും 56 പേരെ കാണാതാവുകയും ചെയ്തതായി ലോക്കല്‍ പോലീസ് റിപ്പോര്‍ട്ട് ചെയ്യു ന്നു.
പല മേഖലകളുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടതിനാല്‍ നഷ്ടത്തിന്റെ തോത് ഇപ്പോള്‍ അറിയാന്‍ ബുദ്ധിമുട്ടാണ്.
വ്യാപകമായ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കൂടുതല്‍ ജീവന്‍ അപഹരിച്ചേക്കാമെന്ന ആശങ്കയുണ്ട്.

 

Latest News