Sorry, you need to enable JavaScript to visit this website.

ചിലിക്ക് ഇടതുപക്ഷ പ്രസിഡന്റ്, ഏറ്റവും പ്രായം കുറഞ്ഞ അമരക്കാരന്‍

സാന്റിയാഗോ- ചിലി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ഗബ്രിയേല്‍ ബോറിക് വിജയിച്ച് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നേതാവായി.
കടുത്ത മത്സരത്തില്‍, 35 കാരനായ മുന്‍ വിദ്യാര്‍ഥി നേതാവ് തീവ്ര വലതുപക്ഷ എതിരാളിയായ ജോസ് അന്റോണിയോ കാസ്റ്റിനെ 10 പോയിന്റിന് പരാജയപ്പെടുത്തി.
ചിലിയുടെ നവലിബറല്‍ സാമ്പത്തിക മാതൃകയില്‍ നിയന്ത്രണങ്ങള്‍ വാഗ്ദാനം ചെയ്ത ബോറിക് താന്‍ ജനാധിപത്യത്തെ പരിപാലിക്കുമെന്ന് അനുയായികളോട് പറഞ്ഞു.

അസമത്വത്തിനും അഴിമതിക്കുമെതിരായ ജനകീയ പ്രതിഷേധങ്ങളാല്‍ സമീപ വര്‍ഷങ്ങളില്‍ ആടിയുലഞ്ഞ ഒരു രാജ്യത്തെ ഇനി അദ്ദേഹം നയിക്കും.

ബോറിക്കിന്റെ വിജയം തലസ്ഥാനമായ സാന്റിയാഗോയിലെ തെരുവുകളില്‍  അനുയായികള്‍ പതാകകള്‍ വീശിയും കാറിന്റെ ഹോണ്‍ മുഴക്കിയും ആഘോഷിച്ചു.

താന്‍ വിനയത്തോടെയും 'വളരെയധികം ഉത്തരവാദിത്തബോധത്തോടെയും' ജോലി ഏറ്റെടുക്കുകയാണെന്ന് ബോറിക് പറഞ്ഞു, 'കുറച്ചുപേരുടെ പ്രത്യേകാവകാശങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു.

 

Latest News