ലോക്‌സഭാംഗവും മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്്‌ലിമീന്‍ നേതാവുമായ അസദുദ്ദീന്‍ ഉവൈസി എപ്പോഴും വിവാദ പുരുഷനാണ്. കശ്മീരില്‍ ജീവത്യാഗം ചെയ്യുന്ന മുസ്്‌ലിം സൈനികരെ ചൂണ്ടിക്കാട്ടി, മുസ്്‌ലിംകളുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യുന്നവര്‍ക്കുനേരെ ചോദ്യങ്ങള്‍ ഉന്നയിച്ചതായിരുന്നു ഒടുവിലത്തെ വിവാദം. സൈനികരെ മതപരമായി വേര്‍തിരിച്ചുവെന്ന് ആരോപിച്ച് സൈന്യം തന്നെ ഇതിനെതിരെ രംഗത്തുവന്നു.
ഒരു അഡാറ് ലവ് സിനിമയില്‍ ഉള്‍പ്പെടുത്തുന്ന മാണിക്യമലരായ പൂവി പാട്ടിലൂടെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായ പ്രിയ വാര്യരുടെ കണ്ണിറുക്കലിന് അസദുദ്ദീന്‍ ഉവൈസിയേയും ട്രോളന്മാര്‍ ഇരയാക്കി. വീഡിയോ കാണാം.