കോഴിക്കോട്- കണ്ണൂര്‍ മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിന്റെ കുടുംബത്തെ സഹായിക്കാന്‍ ഫണ്ട് പിരിവ് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി.
ഉള്ള്യേരിയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്ത്തകന് ഗംഗാധരന് മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഫണ്ട് പിരിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം മുന്‍ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചുവെന്നാണ് പരാതി.