ന്യൂദല്‍ഹി- കൊച്ചിയിലെ മോഡലുകളുടെ മരണം സംബന്ധിച്ച് രാജ്യസഭയില്‍ പരാമര്‍ശിച്ച് സുരേഷ് ഗോപി എം.പി. മോഡലുകളുടെ മരണം കൊലപാതകമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. മോഡലുകളുടേത് കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നും പീഡന ശ്രമം നടന്നതായും അദ്ദേഹം പറഞ്ഞു.
അതില്‍നിന്ന് രക്ഷനേടാന്‍ മോഡലുകള്‍ രണ്ടു ചെറുപ്പക്കാരുടെ സഹായം തേടി. എന്നാല്‍ അവരെ ലഹരിക്ക് അടിമയായ ആള്‍ പിന്തുടര്‍ന്നു. കൊച്ചിയിലെ റോഡില്‍വച്ച് രണ്ട് മോഡലുകളെയും ഇല്ലാതാക്കി. ഇതിന് അപകടമെന്ന് പറയാനാവില്ലെന്നും സുരേഷ് ഗോപി രാജ്യസഭയില്‍ പറഞ്ഞു.
കേരളത്തില്‍ ലഹരിമാഫിയയും സര്‍ക്കാര്‍ ഏജന്‍സികളും അവിശുദ്ധ കൂട്ടുകെട്ടിലാണെന്നും മയക്കുമരുന്ന് ലഹരി മാഫിയയുമായി ബന്ധപ്പെട്ട ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ സുരേഷ് ഗോപി സഭയില്‍ പറഞ്ഞു.