ന്യൂദല്‍ഹി- മരുമകള്‍ ഐശ്വര്യറായിലെ ഇ.ഡി ചോദ്യം ചെയ്തതില്‍ പൊട്ടിത്തെറിച്ച് ജയ ബച്ചന്‍. ബി.ജെ.പിയുടെ മോശം കാലം ആരംഭിച്ചതായി മെന്ന് ജയ രാജ്യസഭയില്‍ പറഞ്ഞു. വിദേശ നാണയവിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് നടി ഐശ്വര്യാ റായ് ബച്ചനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) ചോദ്യം ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് ജയ പൊട്ടിത്തെറിച്ചത്.
മയക്കുമരുന്ന് നിയന്ത്രണ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. ആര്‍ക്കെതിരെയും പ്രത്യക്ഷമായി ഒന്നും പറയാതിരുന്ന ജയ ഭരണപക്ഷത്തെ ആക്രമിച്ചാണ് സംസാരിച്ചത്. സ്പീക്കര്‍ തന്റെ പരാതികള്‍ കേള്‍ക്കുന്നില്ലെന്നും ജയ ആരോപിച്ചു.
ജയ ചെയറിന് നേരെ കൈചൂണ്ടി സംസാരിച്ചു എന്നാരോപിച്ച് ബി.ജെ.പി എം.പി രാകേഷ് സിന്‍ഹ ക്രമപ്രശ്നം ഉന്നയിച്ചതോടെയാണ് വാക്പോര് ആരംഭിച്ചത്. നിങ്ങളുടെ മോശം ദിവസങ്ങള്‍ ആരംഭിച്ചെന്നും ജയ ഭരണപക്ഷത്തിന് നേരെ നോക്കി പറഞ്ഞു.
വ്യക്തിപരമായ പരാമര്‍ശങ്ങള്‍ സഭയില്‍ ഉയര്‍ന്നതായി ജയ ബച്ചന്‍ സ്പീക്കറോട് പരാതി പറഞ്ഞു. താന്‍ ആര്‍ക്കെതിരെയും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സഭയിലുണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണെന്നും ജയ ബച്ചന്‍ പറഞ്ഞു.
ജയ ബച്ചനും ഭരണപക്ഷ എം.പി മാരും തമ്മിലുള്ള വാക്പോരിനെ തുടര്‍ന്നുള്ള പ്രതിപക്ഷ ബഹളത്തില്‍ സഭ നേരത്തെ പിരിഞ്ഞു.