Sorry, you need to enable JavaScript to visit this website.

മദ്രസ അധ്യാപകരെ അക്രമിച്ച ബി.ജെ.പി പ്രവർത്തകൻ റിമാന്റിൽ

തലശ്ശേരി-പാനൂരിന് സമീപം പൊയിലൂർ കച്ചേരിമ്മലിൽ മദ്രസ അധ്യാപകർക്ക് നേരെ അക്രമം നടത്തിയ കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. പൊയിലൂർ കച്ചേരിമ്മൽ ചീളുപറമ്പത്ത് ജയന്തിനെയാണ് (28) കൊളവല്ലൂർ സബ് ഇൻസ്പെക്ടർ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. രാത്രി നമസ്‌ക്കാരത്തിന് ശേഷം ഒൻപത് മണിയോടെ അടുത്തുള്ള വീട്ടിൽ ഭക്ഷണം കഴിക്കാനായി പോകുന്നതിനിടയിലാണ് ഇടവഴിയിൽ വച്ച് വടക്കെ പൊയിലൂരിൽ തഹ്ലീമുൽ സിബിയാൻ മദ്രസ അധ്യാപകർക്കു നേരെ ഒരു സംഘം അക്രമം നടത്തിയത്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസത്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഉസ്താദുമാർക്കെതിരെ അക്രമം നടത്തിയത് സംഘടനയിൽ നിന്നും പുറത്ത് പോയവരാണെന്ന് ബി ജെ പി നേതൃത്വം പ്രസ്താവിച്ചു.
പ്രതി- ജയന്ത്
 

Latest News