വെസ്റ്റ് ബാങ്ക് വെടിവെപ്പ്, നാല് ഫലസ്തീനികളെ പിടികൂടിയതായി ഇസ്രായില്‍ സേന

ജറൂസലം-വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രത്തിലുള്ള ഔട്ട്‌പോസ്റ്റില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ നിറയൊഴിച്ച സംഭവത്തില്‍ നാല് ഫലസ്തീനികളെ അറസ്റ്റ് ചെയ്തതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നാല് ഭീകരരാണ് പിടിയിലായതെന്നും ഇവര്‍ ഉപയോഗിച്ച ആയുധം പിടിച്ചെടുത്തതായും ഇസ്രായില്‍ സേന പറഞ്ഞു. പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി സുരക്ഷാ സേനക്ക് കൈമാറി. പ്രതികള്‍ പത്ത് റൗണ്ട് നിറയൊഴിച്ചുവെന്നും 25 കാരനായ യെഹൂദ ഡിമെന്റ്മാനാണ് കൊലപ്പെട്ടതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News