ആലപ്പുഴ- പുതപ്പള്ളി സ്‌നേഹജാലം കോളനിയിൽ വിവാഹവാർഷികാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാവു കുത്തേറ്റ് മരിച്ചു. പുതുപ്പള്ളി മഠത്തിൽവീട്ടിൽ ഹരികൃഷ്ണൻ (39) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തുകൂടിയായ ജോമോൻ എന്നയാളെ കായംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണു സംഭവം. ജോമോന്റെ വിവാഹവാർഷികാഘോഷം ഭാര്യവീട്ടിൽ നടക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ജോമോൻ ഭാര്യാമാതാവിനെ മർദ്ദിച്ചതുചോദ്യം ചെയ്തതിനെ തുടർന്നാണ് ഹരികൃഷ്ണനുമായി വാക്കുതർക്കവും സംഘർഷവുമുണ്ടായതെന്ന് പോലീസ് പറഞ്ഞു.