തൃശൂർ- ഗുരുവായൂർ ക്ഷേത്രത്തിന് വഴിപാടായി ലഭിച്ച ഥാർ എസ്.യു.വി ലേലം തർക്കത്തിലേക്ക്. വാഹനം ലേലത്തിൽ ലഭിച്ച എറണാകുളം സ്വദേശി അമൽ മുഹമ്മദ് അലിക്ക് വാഹനം കൈമാറുന്നത് പുനരാലോചിക്കേണ്ടി വരുമെന്ന് ദേവസ്വം ബോർഡ് ചെയർമാൻ പറഞ്ഞു. കാരണം ദേവസ്വം ബോർഡ് വ്യക്തമാക്കിയിട്ടില്ല. ലേലം ഉറപ്പിച്ച ശേഷം വാക്കുമാറ്റുന്നത് ശരിയല്ലെന്ന് വാഹനം സ്വന്തമാക്കിയ അമൽ മുഹമ്മദിന് വേണ്ടി ലേലത്തിൽ പങ്കെടുത്ത സുഭാഷ് പറഞ്ഞു. അമൽ മുഹമ്മദ് വിദേശത്താണ്. 21 വയസുള്ള മകന് വേണ്ടി 212 ലക്ഷം രൂപ വരെ മുടക്കാൻ അമൽ മുഹമ്മദ് തയ്യാറായിരുന്നു. എന്നാൽ ലേലത്തിന് മറ്റാരും എത്തിയില്ല. ഇതോടെയാമ് 15 ലക്ഷം രൂപ അടിസ്ഥാന വിലയിട്ട വാഹനം പതിനായിരം രൂപ കൂടി അധികം നൽകി അമൽ സ്വന്തമാക്കിയത്. ഇന്ന് ഉച്ചയക്ക് ശേഷം ക്ഷേത്രത്തിലെ ദീപ സ്തംഭത്തിന് സമീപത്താണ് പരസ്യലേലം നടന്നത്.