തിരുവനന്തപുരം- കടയ്ക്കാവൂരിൽ വള്ളം മുങ്ങി അപകടത്തിൽപ്പെട്ട പോലീസുകാരൻ മരിച്ചു. എസ്.പി ക്യാംപിലെ പോലീസുകാരൻ ബാലുവാണ് മരിച്ചത്. വെള്ളത്തിൽ വീണ ബാലുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കനായില്ല. കൂടെ ഉണ്ടായിരുന്ന സി.ഐയും മറ്റ് മൂന്നു പോലീസുകാരും നീന്തി രക്ഷപ്പെട്ടു. പോത്തൻകോട് സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ തിരയുന്നതിനിടെയാണ് അപകടമുണ്ടായത്.