പൂനെ-മഹാരാഷ്ട്രയില്‍ അധ്യാപക യോഗ്യതാ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസില്‍ അറസ്റ്റിലായ പരീക്ഷാ കമ്മീഷണറുടെ വീട്ടില്‍ 88 ലക്ഷം രൂപയും സ്വര്‍ണ നാണയങ്ങളും ആഭരണങ്ങളും കണ്ടെത്തി.
മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സില്‍ എക്‌സാമിനേഷന്‍ കമ്മീഷണര്‍ തുകറാം സുപേയുടെ വീട്ടിലാണ് പൂനെ സിറ്റി പോലീസ് പരിശോധന നടത്തിയത്. ഇയാളുടെ പേരില്‍ അഞ്ചര ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റും കണ്ടെത്തിയിട്ടുണ്ട്.
സുപേയും സഹായി വിദ്യാഭ്യാസ വകുപ്പിലെ ഉപദേശകന്‍ അഭിഷേക് സവാരികറും ചേര്‍ന്ന് അരലക്ഷം മുതല്‍ ഒരു ലക്ഷം വരെയാണ് പരീക്ഷാര്‍ഥികളില്‍നിന്ന് വാങ്ങിയിരുന്നതെന്ന് പോലീസ് പറഞ്ഞു.