Sorry, you need to enable JavaScript to visit this website.

കര്‍ഷക നേതാവ് പാര്‍ട്ടി പ്രഖ്യാപിച്ചു, പഞ്ചാബില്‍ എല്ലാ സീറ്റിലും മത്സരിക്കും

ചണ്ഡീഗഢ്- കര്‍ഷക സമരത്തിന്റെ പ്രധാന സംഘാടകരില്‍ ഒരാളായിരുന്ന ഗുര്‍നാം സിംഗ് ചരുനി പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. പുതുതായി രൂപീകരിച്ച സംയുക്ത സംഘര്‍ഷ് പാര്‍ട്ടി പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ഗുര്‍നാം സിംഗ് പറഞ്ഞു.  
രാജ്യത്തെ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും വലിയ തോതില്‍ സാമ്പത്തിക അടിത്തറയുള്ളവയാണെന്നും മുതലാളിത്തം രാജ്യത്ത് ശക്തിപ്രാപിക്കുകയാണെന്നും ഗുര്‍നാം സിംഗ് പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം വലിയ തോതില്‍ തുടരുകയാണ്. പണമുള്ളവന്‍ പാവപ്പെട്ടവന് വേണ്ടി നയമുണ്ടാക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.  
സംയുക്ത സംഘര്‍ഷ് പാര്‍ട്ടി ജാതിക്കും മതത്തിനും അതീതമായിരിക്കും. മതേതരത്വമാണ് പാര്‍ട്ടിയുടെ നിലപാട്. എല്ലാ മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കായും നഗരങ്ങളിലും ഗ്രാമങ്ങളിലും ഉള്ള തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമായി നില കൊള്ളുന്ന പാര്‍ട്ടിയായിരിക്കും ഇതെന്നും ഗുര്‍നാം സിംഗ് പറഞ്ഞു.

 

 

Latest News