ഗുഡ്ഗാവ്- ദേശീയ തലസ്ഥാന മേഖലയായ ഗുഡ്ഗാവില്‍ ഈ വെള്ളിയാഴ്ചയും ജുമുഅ നമസ്‌കാരത്തിനെത്തിയ മുസ്‌ലിംകളെ തടയാന്‍ ഹിന്ദുത്വ തീവ്രവാദികള്‍ ശ്രമിച്ചു. തുറന്ന സ്ഥലങ്ങളില്‍ നമസ്‌കാരം അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി മാസങ്ങളായി എല്ലാ വെള്ളിയാഴ്ചയും ഗുഡ്ഗാവില്‍ പലയിടത്തും ഇത് തുടര്‍ക്കഥയാണ്. ഈ ആഴ്ച ഉദ്യോഗ് വിഹാര്‍ പ്രദേശത്ത് നമസ്‌കാരത്തിനായി എത്തിയവരെ തടയാന്‍ ഭാര്ത് മാതാ കീ ജയ് മുദ്രാവാക്യവുമായി ഹിന്ദുത്വവാദികള്‍ കൂട്ടമായി എത്തി. ഭാരത് മാതാ കീ ജയ് വിളിച്ചെ തീരൂ എന്ന ആക്രോഷവുമായി ഒരു സംഘമാളുകള്‍ മുസ് ലിംകളെ തടയുന്ന ദൃശ്യങ്ങളും പുറത്തു വന്നു. പ്രാര്‍ത്ഥിക്കാനാണ് വന്നത്, എന്തിന് ഇങ്ങനെ ചെയ്യുന്നുവെന്ന് മറുഭാഗം പറയുന്നുണ്ടെങ്കിലും ഭാരത് മാതാ കീ ജയ് വിളിച്ചേ തീരുവെന്ന് അക്രമികള്‍ നിര്‍ബന്ധിക്കുന്നതാണ് വിഡിയോയിലുള്ളത്. ഭാരത്തില്‍ തന്നെ കഴിയണമെങ്കില്‍ ഇതു വിളിച്ചെ തീരൂവെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തി. ഇതു വിളിക്കാതെ നമസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ പറയുന്നുണ്ട്. ഇതിനിടെ നമസ്‌കാരത്തിന് എത്തിയവരില്‍ ഒരു വിഭാഗം ഇവര്‍ക്ക് മറുപടിയായി മഹാത്മാ ഗാന്ധീ കീ ജയ് മുദ്രാവാക്യവും മുഴക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ പോലീസെത്തി ഇരുവിഭാഗത്തേയും തടഞ്ഞു.
പ്രതിഷേധങ്ങളും തടയാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും ഗുഡ്ഗാവില്‍ മറ്റിടങ്ങളില്‍ നമസ്‌കാരം നടന്നതായി പിടിഐ റിപോര്‍ട്ട് ചെയ്തു. നമസ്‌കാരത്തിനായി സര്‍ക്കാര്‍ പ്രത്യേക സ്ഥലങ്ങളില്‍ അനുവാദം നല്‍കിയിരുന്നു. ഇവിടങ്ങളിലും അക്രമികള്‍ നമസ്‌കാരം തടഞ്ഞു വരികയാണ്. പൊതുസ്ഥലത്തെ നമസ്‌കാരം വ്ച്ചു പൊറുപ്പിക്കില്ലെന്ന് കഴിഞ്ഞയാഴ്ച ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞിരുന്നു.