ചെന്നൈ- തമിഴ്‌നാട്ടിലെ തിരുനല്‍വേലിയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. തിരുനല്‍വേലിയിലുള്ള സ്വകാര്യ സ്‌കൂള്‍ കെട്ടിടമാണ് തകര്‍ന്നു വീണത്. രണ്ട് കുട്ടികള്‍ സംഭവസ്ഥലത്തും ഒരു കുട്ടി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയുമാണ് മരിച്ചത്.
തിരുനല്‍വേലി ടൗണ്‍ സോഫ്റ്റര്‍ ഹൈസ്‌കൂളിലെ ശുചിമുറിയാണ് തകര്‍ന്നത.് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ സഞ്ജയ്, വിശ്വരഞ്ജന്‍ എന്നിവരാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. ഇരുവരും കെട്ടിടത്തിനകത്തുള്ളപ്പോഴാണ് അപകടമുണ്ടായത്. കെട്ടിടം തകര്‍ന്ന് ഇവരുടെ ദേഹത്ത് വീഴുകയായിരുന്നു.
കെട്ടിടത്തിന് സമീപത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.
സംഭവത്തിന് പിന്നാലെ ക്ഷുഭിതരായ ജനക്കൂട്ടം സ്‌കൂളിന് നേരെ ആക്രമണം നടത്തി. സ്‌കൂളിന്റെ ജനലുകളും വാതികളും ആക്രമണത്തില്‍ തകര്‍ന്നു. പിന്നാലെ ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.