നാദാപുരം - തൂണേരി പരോട് ഇരട്ട കുട്ടികളെ കിണറ്റിലെറിഞ്ഞു കൊന്നെന്ന കേസിന്റെ കുറ്റ പത്രം കോടതിയില്‍ സമര്‍പ്പിച്ചു. സി സി യു പി സ്‌കൂള്‍ പരിസരത്തെ മഞ്ഞാംപുറത്ത് റഫീഖിന്റെ ഭാര്യ സുബീന മുംതാസി(31)നെതിരെയാണ് കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി നാദാപുരം പോലീസ് നാദാപുരം ഒന്നാം ക്ലാസ് മജിസ്‌റ്റ്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
2021 സെപ്തംബര്‍ 26ന് രാത്രിയാണ് സംഭവം. ഇരട്ട കുട്ടികളായ ഫാത്തിമ റൗഹ,മുഹമ്മദ് റിസവിന്‍ എന്നിവരെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. അറുപതോളം സാക്ഷികളാണ് കുറ്റ പത്രത്തിലുള്ളത്. കുട്ടികളെ കിണറ്റലിട്ട ശേഷം കിണറ്റിലേക്ക് ചാടിയ സുബീനയെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് കരക്കെടുത്തത്. നാദാപുരം സി ഐ ഇ വ് ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുറ്റ പത്രം സമര്‍പ്പിച്ചത്.