Sorry, you need to enable JavaScript to visit this website.

ചിക്കന്‍ കിട്ടാനില്ല; ഇംഗ്ലണ്ടില്‍ കെ.എഫ്.സി പ്രതിസന്ധിയില്‍ 

ലണ്ടന്‍- ചിക്കന്‍ ക്ഷാമത്തെ തുടര്‍ന്ന് ബ്രിട്ടനില്‍  കെ.എഫ്.സിയുടെ നിരവധി ശാഖകള്‍ അടച്ചുപൂട്ടി. കോഴിയിറിച്ചിയുടെ അപര്യാപ്തതയാണ് റെസ്റ്റോറന്റുകള്‍ അടച്ചു പൂട്ടുന്നതിലേക്ക് നയിച്ചതെന്ന് കമ്പനി വ്യക്തമാക്കി. കെ.എഫ്.സിയുടെ വിതരണ സംവിധാനവും പ്രതിസന്ധിയെ തുടര്‍ന്ന് താറുമാറായി. 
ഇംഗ്ലണ്ടില്‍ മൊത്തം 900 കെ.എഫ്.സി റെസ്റ്റോറന്റുകളാണുള്ളത് ഇതില്‍ 300 എണ്ണം മാത്രമാണ് കഴിഞ്ഞ വാരാന്ത്യത്തില്‍ തുറന്ന് പ്രവര്‍ത്തിച്ചത്. തുറന്നു പ്രവര്‍ത്തിച്ചവയാകട്ടെ മെനു വെട്ടിക്കുറയ്ക്കുകയും ചെയ്തു. പുതിയ വിതരണ പങ്കാളികളായ ഡിഎച്ച്എല്ലുമായി ചില പ്രശ്‌നങ്ങളുണ്ടായെന്നും അതാണ് പ്രതിസന്ധിയിലേക്ക് നയിച്ചതെന്നും കെ.എഫ്.സി വ്യക്തമാക്കി. ഉപഭോക്താക്കളെ നിരാശരാക്കേണ്ടി വന്നതില്‍ കെ.എഫ്.സി തങ്ങളുടെ വെബ്‌സൈറ്റില്‍ ക്ഷമ ചോദിച്ചു. 

Latest News