Sorry, you need to enable JavaScript to visit this website.

VIDEO ലഖിംപൂര്‍ കൂട്ടക്കൊലയെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനു നേരെ മന്ത്രി അജയ് മിശ്രയുടെ കയ്യേറ്റം; തെറിവിളിയും

ലഖിംപുര്‍- യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ എട്ടു പേരെ വാഹനം കയറ്റിക്കൊലപ്പെടുത്തിയ കേസിനെ കുറിച്ചു ചോദിച്ച മാധ്യമപ്രവര്‍ത്തകനു നേരെ സംഭവത്തിലുള്‍പ്പെട്ട വാഹനത്തിന്റെ ഉടമയും മുഖ്യപ്രതി ആശിഷ് മിശ്രയുടെ പിതാവുമായ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ കയ്യേറ്റം. സംഭവം ആസൂത്രിത കൂട്ടക്കൊലയാണെന്ന പോലീസ് റിപോര്‍ട്ടിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മന്ത്രി മാധ്യമപ്രവര്‍ത്തകനു മേല്‍ കൈവച്ചത്. തെറിവിളിക്കുകയും ചെയ്തു. മകനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുമെന്ന റിപോര്‍ട്ടിനെ കുറിച്ചു ചോദിച്ചപ്പോള്‍ മൈക്ക് ഓഫാക്കൂ, ഭ്രാന്താണോ എന്നു പറഞ്ഞായിരുന്നു മന്ത്രിയുടെ കയ്യേറ്റം. മാധ്യമപ്രവര്‍ത്തകരെ മന്ത്രി തെറിവിളിക്കുകയും കള്ളന്‍മാരെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്.

മന്ത്രിയുടെ മകനെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തിയുള്ള റിപോര്‍ട്ട് വന്നതിനു പിന്നാലെ മന്ത്രി രാജിവെക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തമായിരിക്കുകയാണ്. മന്ത്രിക്കുമേല്‍ സമ്മര്‍ദ്ദവുമുണ്ട്. ഇതിനിടെയാണ് ഈ സംഭവം. ലഖിംപൂര്‍ ഖേരിയില്‍ ഒരു ഓക്‌സിജന്‍ പ്ലാന്റ് ഉല്‍ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ഇത്. കഴിഞ്ഞ ദിവസം ഇവിടെ ജയിലിലെത്തി മകനേയും മന്ത്രി സന്ദര്‍ശിച്ചിരുന്നു. 

Latest News