സൂറത്ത്- ഗുജറാത്തില്‍ പാക്കിസ്ഥാനി ഭക്ഷണമേളയുടെ പരസ്യബോര്‍ഡ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വലിച്ചുകീറി കത്തിച്ചു. സൂറത്തിലെ ഒരു ഹോട്ടലിലാണ് സംഭവം. ജയ് ശ്രീറാം, ഹര ഹര മഹാദേവ് എന്ന് വിളിച്ചെത്തിയ പ്രവര്‍ത്തകരാണ് പരസ്യബോര്‍ഡ് നശിപ്പിച്ചത്.
ടേസ്റ്റ് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ഭക്ഷണമേള ഡിസംബര്‍ 12 മുല്‍ 22 വരെയാണ് നടക്കാനിരുന്നത്.
സൂറത്തിലെ റിംഗ് റോഡിലെ പഴയ സബ് ജയിലിന് സമീപമാണ് ബാനര്‍ സ്ഥാപിച്ചത്. ബാനറിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരില്‍ നിന്ന് എതിര്‍പ്പുണ്ടായിരുന്നു. പിന്നാലെയാണ് ബാനര്‍ താഴെയിറക്കി കത്തിച്ചത്.
സംഭവത്തില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ഭീഷണി ഭയന്ന് കടയുടമ ഫെസ്റ്റിവലിന്റെ പേര് സീഫുഡ് ഫെസ്റ്റിവല്‍ എന്ന് തിരുത്തി.