റിയാദ് - ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം വിഫലമാക്കിയതായി സഖ്യസേന അറിയിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന മിസൈല്‍ കണ്ടെത്തി തകര്‍ക്കുകയായിരുന്നു.
സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിന് ഹൂത്തികള്‍ കനത്ത വില നല്‍കേണ്ടിവരും. ഹൂത്തികള്‍ സൃഷ്ടിക്കുന്ന ഭീഷണി ഇല്ലാതാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സഖ്യസേന പറഞ്ഞു.