മുംബൈ-കാര്‍ഗോ കയറ്റുന്നതിനിടെ ഉറങ്ങിപ്പോയ ജീവനക്കാരന്‍ മുംബൈയില്‍നിന്ന് അബുദാബിയിലെത്തി. മുംബൈ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ കാര്‍ഗോ കയറ്റുന്നതിനിടെയാണ് കയറ്റിറക്കു ജീവനക്കാരന്‍ ഉറങ്ങിപ്പോയത്.
അബുദാബിയില്‍ വെച്ചാണ് ഉറങ്ങുന്ന നിലയില്‍ ജീവനക്കാരനെ കണ്ടെത്തിയത്. റിട്ടേണ്‍ വിമാനത്തില്‍ ജീവനക്കാരനെ മുംബൈയിലെത്തിച്ചു.
സംഭവത്തില്‍ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം സ്ഥിരീകരിച്ച ഇന്‍ഡിഗോ അധിതര്‍ ബന്ധപ്പെട്ടവരെ വിവരം ധരിപ്പിച്ചതായി അറിയിച്ചു.