Sorry, you need to enable JavaScript to visit this website.

ബിപിന്‍ റാവത്തിനെ അവഹേളിച്ച് സമൂഹ മാധ്യമങ്ങളില്‍ പരാമര്‍ശം; എട്ട് പേര്‍ അറസ്റ്റില്‍

മുംബൈ- സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ അവഹേളിച്ച് സമൂഹ മാധ്യമങ്ങളില്‍ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. വിവിധ സംസ്ഥാനങ്ങളിലായി എട്ട് പേരെ അറസ്റ്റ് ചെയ്തു.
തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രാജസ്ഥാനിലാണ് ഏറ്റവുമധികം പേര്‍ അറസ്റ്റിലായത്. മൂന്ന് പേരാണ് ഇവിടെ ഇതിനകം പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച ഊട്ടിക്കു സമീപം കുനൂരിലാണ് ഹെലികോപ്റ്റര്‍ അപകടമുണ്ടായത്. ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ പതിമൂന്നുപേരാണ് അപകടത്തില്‍ മരിച്ചത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമമസേന താവളത്തില്‍നിന്ന് ഊട്ടിയിലെ വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. പരിക്കേറ്റ ക്യാപ്റ്റന്‍ വരുണ്‍ സിങ് ചികിത്സയിലാണ്.വ്യോമസേയുടെ റഷ്യന്‍ നിര്‍മിത എംഐ 17ഢ5 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂരില്‍നിന്ന് 11.47 ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ഉച്ചയ്ക്കു ശേഷമാണ് തകര്‍ന്നുവീണത്. ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ മാത്രമകലെയായിരുന്നു അപകടം.
 

Latest News