ലണ്ടന്‍- ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ ഒമിക്രോണ്‍ ബാധിച്ച ഒരാള്‍ മരിച്ചതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ഒമിക്രോണിന്റെ അതിവേഗ വ്യാപനം തടയാന്‍ വീണ്ടും കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. ഒമിക്രോണ്‍ നവംബര്‍ 27നാണ് ബ്രിട്ടനില്‍ ആദ്യമായി റിപോര്‍ട്ട് ചെയ്തത്. പുതിയ വകഭേദം ബ്രിട്ടനില്‍ കാട്ടുതീപോലെ പടരുകയാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ലണ്ടനില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 40 ശതമാനവും ഒമിക്രോണ്‍ ബാധിച്ചവരാണെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഒമിക്രോണ്‍ ബാധിക്കുന്നതിനാല്‍ ജനങ്ങളോട് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.