ജമ്മു- കശ്മീരില്‍ ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ വിദ്വേഷം വളര്‍ത്തി ശത്രക്കുള്‍ മുതലെടുക്കുകയാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുയമായ ഫാറൂഖ് അബ്ദുല്ല.
കശ്മീര്‍ ജനതയെ വോട്ട് ബാങ്ക് മാത്രമായാണ് കാണുന്നതെന്നും നല്‍കിയ വാഗ്ദാനങ്ങളൊന്നും പൂര്‍ത്തീകരിച്ചിട്ടില്ലെന്നും അദ്ദേഹം ജമ്മുവിലെ പൊതുപരിപാടിയില്‍ പറഞ്ഞു. കശ്മീരി മുസ്ലിംകളും കശ്മീരി പണ്ഡിറ്റുകളും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. വിദ്വേഷ പ്രചാരണത്തിന്റെ ലാഭം ശത്രക്കുള്‍ക്കാണ്. രാഷ്ട്രീയത്തേയും മതത്തേയും വേര്‍പെടുത്താന്‍ രാഷ്ട്രീയ നേതാക്കള്‍ തയാറാകണം. മതത്തേയും രാഷ്ട്രീയത്തേയും വേര്‍പെടുത്തുന്നില്ലെങ്കില്‍ രാജ്യം ബാക്കിയുണ്ടാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വനിതാ സംവരണ ബില്‍ എന്തുകൊണ്ട് പാസാക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. പാര്‍ലമെന്റില്‍ 300 അംഗങ്ങളുണ്ടായിട്ടും വനിതാ സംവരണ ബില്‍ കൊണ്ടുവന്ന് പാസാക്കാത്തത് സ്ത്രീകള്‍ക്കു പുരുഷന്മാര്‍ക്ക് തുല്യമായ പദവി നല്‍കാന്‍ ആഗ്രഹിക്കാത്തതു കൊണ്ടാണ്- ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളെ തിരികെ എത്തിച്ച് പുനരധിവസിപ്പിക്കണമെന്നും അവരെ രാഷ്ട്രീയമായി ശാക്തീകരിക്കണമെന്നും നാഷണല്‍ കോണ്‍ഫറന്‍സിന്റെ ന്യൂനപക്ഷ സെല്‍ പ്രമേയം പാസാക്കി.